2012 ജനുവരി 15, ഞായറാഴ്‌ച

അന്ത്യവിധി

മുഴക്കീ വാന സൈന്യങ്ങൾ
കാഹളം നാലു ദിക്കിലും!
ഒറ്റയാളു,മുയർത്തില്ലാ
കഷ്ട,മെന്തു ഭവിച്ചുവോ?
കേട്ടേൻ,പരിചിതം ശബ്ദം:
അവർ ഞങ്ങടെയെല്ലുകൾ
കുഴിച്ചെടുത്തെ,ണീൽക്കുന്ന-
തിനി,യെങ്ങനെ ദൈവമേ?
   തെല്ലു ചിന്തിച്ചതിൻ ശേഷം
ചൊല്ലിനാൻ, സർവ്വവല്ലഭൻ!  
എങ്കിലോ മാറ്റിവയ്ക്കുന്നേ-
നന്ത്യമാം വിധിയും തഥാ.
   നോക്കാം നമുക്ക്, മോഷ്ടിക്കു-
ന്നാരു, നമ്മുടെ,യസ്ഥികൾ?
ആളും പേരു,മുറയ്ക്കാതാ-
രാരോടെന്തു വിധിക്കുവാൻ?
   നിറുത്തി,നാദ്യമേ ചീഞ്ഞോ-
രീ, സിമിത്തേരി വാണിഭം!
മണ്ണിൻ വില മഹാക്രൂരം
വരില്ലിത്ര ന്യുയോർക്കിലും.
പിന്നെ വാരുന്നതെല്ലാവും
പണസഞ്ചിക്കു തീറ്റകൾ
   ഈഭൂമിയ്ക്കുണ്ടൊരമ്മാച്ചൻ
ഈരേഴാം ക്ഷീര സിന്ധുവിൽ!
അതിലുണ്ടൊരു മൺഗോളം
അതിരില്ലാത്ത തോട്ടവും
അവിടത്രേ വിതക്കുന്ന-
താദ്യം ജീവന്റെ വിത്തുകൾ !
ജനിച്ചൂ മാതുലൻ, പിന്നെ
പൂത്തൂ വൃക്ഷലതാദികൾ
കായ്കൾ പക്ഷേ പഴുത്തില്ല;
കൊതി ന്നില്ല തിന്നുവാൻ!
വിശപ്പില്ല വിയർപ്പില്ല
മോദമോടേ കഴിഞ്ഞവർ
   കൊയ്ത്തും തല്ലും കഴി,ഞ്ഞിപ്പോൾ
വിശ്രമിക്കുന്നു മാതുലൻ
അവിടെച്ചെന്നു ചോദിച്ചാ-
ലദ്ദേഹം ചൊല്ലു,മസ്ഥികൾ
ഇപ്പോഴേതു പുരേടത്തി
റബ്ബറായെന്നു കൃത്യമായ് !
   ഇതു ചൊല്ലി മറഞ്ഞേപോ-
യുടൻ, സ്വർഗ്ഗീയ നന്ദനൻ:
സ്വരമെന്യേ പറന്നേപോയ്
മാലാഖാമാരു മപ്പഴേ!
       ----*----


2012 ജനുവരി 1, ഞായറാഴ്‌ച

Happy New Year!
On every day of New Year
Wish you win everywhere!
Triumphs may make you humble
That will take you to triple!
There are cores in to cores
Like you to live in universe.
If one of them is in hunger’s hell
How can you in Havens eat well?
So we may give three spoons
Of ours rise for their lives!
           ----*----