2016 ജനുവരി 11, തിങ്കളാഴ്‌ച

കാരുണ്യവർഷം

അനാദ്യന്ത പ്രവാഹത്തിൽ
കയം പോൽ പുതുവത്സരം,
ഭയം നിറയ്ക്കെ,യർത്ഥിക്കാം
ദൈവമേ തുണയാകണേ!
അറ്റമില്ലാത്ത ആഴങ്ങൾ
പെറ്റുകൂട്ടുന്നു മൃത്യുവേ!
പുകയും തീയുമാകുന്നു
കാണ്മതേ  നാലു ദിക്കിലും
ഭീതി കൊത്തിവലിക്കുന്നു
സമീപം മൃത്യുകൂപമോ?
അഭയം തരികെങ്ങൾക്ക്
-മൃതിയിൽനിന്നു മോചനം!
         
സ്നേഹകാരുണ്യ പുണ്യത്തിൻ
വർഷമീ നവവത്സരം.
നന്മതൻ പൂക്കളാകട്ടെ,
ഇതിൻ സർവ്വദിനങ്ങളും!
അവയ്ക്കു ഫലമുണ്ടാകാ-
നനിശം കനിയേണമേ!

ലോലപക്ഷങ്ങളേ ഞങ്ങൾ-
ക്കാലംബം, കർമ്മവേദിയിൽ.
കർമ്മരംഗം ജ്വലിപ്പിക്കാ
നവയേ ശക്തമാക്കണേ!

കർത്തവ്യം പൂർത്തിയാകുമ്പോൾ
വിളിയ്ക്കും തൃപ്തമാനസം!
ലയിക്കാം പിന്നെ യാത്മാവാ-
യാകാശത്തിൻ പ്രശാന്തിയിൽ!

കാരുണ്യപുണ്യവർഷത്തി-
ലാശംസിക്കാം പരസ്പരം
നന്മചെയ്തു വരിച്ചാലും
സൽപ്പേരും സ്ഥിരമോക്ഷവും.
കൃപാലയ കവാടങ്ങൾ
തുറന്നിട്ടുണ്ടു്,സാദരം
അതിലൂടെ കടന്നെന്നാ-
ലനശ്വരത കൈവരും!
       ---*---        05 0116




`

2016 ജനുവരി 10, ഞായറാഴ്‌ച

പുതുവത്സരം


അനാദിയാദികാലത്തു്ഞാനോ നീയോ നിനച്ചുവോ,
ശലഭച്ചിറകുംവീശിജനിക്കും നമ്മളൂഴിയിൽതേനും പൂമ്പൊടിയും സ്വപ്നംകണ്ടുമുണ്ടും സ്വദിക്കുവാൻ,
മാത്രകൾക്കൊണ്ടു ദൌത്യങ്ങൾപൂർത്തിയാക്കി മടങ്ങുവാൻ.
 കുറിച്ചിട്ടുണ്ടകത്താളിൽധർമ്മാധർമ്മവിചിന്തനം:
വാനിലും ഭൂവിലും പുത്തൻഭാവുകങ്ങൾ വിതയ്ക്കുക.
മരം പൂക്കുന്ന രോമാഞ്ചംതിരിച്ചേകുക ഭൂമിയിൽ.

പൂക്കൾ കായുകളാവട്ടെ,
പാകമാകട്ടെ വിത്തുകൾ.
വിത്തുപൊട്ടി മുളയ്ക്കട്ടെവളരട്ടെ തളിർപ്പുകൾ.
ഇതേ ചക്രം കറുങ്ങുമ്പോ-
ളതേ നമ്മുടെ ധന്യത!
 ലയിക്കാം പിന്നെ യാത്മാവാ-
യാകാശത്തിൻ പ്രശാന്തിയിൽ!
ആകാശം തറവാടാണു്ഐശ്വര്യാനന്ദസാഗരം!
അനാദ്യന്ത പ്രവാഹത്തിൻകണമായ് പുതുവത്സരംഉദിച്ചുനിൽക്കെയർത്ഥിക്കാംപൂക്കളാകട്ടെ നാളുകൾ.
നന്മ തൻപുണ്യമേവർക്കു-
മാശംസിക്കാം പരസ്പരം!
         ----*----010116