ഹംസോഹം
2016 ജനുവരി 10, ഞായറാഴ്‌ച
പുതുവത്സരം
അനാദിയാദികാലത്തു്
ഞാനോ
നീയോ
നിനച്ചുവോ
,
ശലഭച്ചിറകുംവീശി
ജനിക്കും
നമ്മളൂഴിയിൽ
തേനും
പൂമ്പൊടിയും
സ്വപ്നം
കണ്ടുമുണ്ടും
സ്വദിക്കുവാൻ
,
മാത്രകൾക്കൊണ്ടു
ദൌത്യങ്ങൾ
പൂർത്തിയാക്കി
മടങ്ങുവാൻ
.
കുറിച്ചിട്ടുണ്ടകത്താളിൽ
ധർമ്മാധർമ്മവിചിന്തനം
:
വാനിലും
ഭൂവിലും
പുത്തൻ
ഭാവുകങ്ങൾ
വിതയ്ക്കുക
.
മരം
പൂക്കുന്ന
രോമാഞ്ചം
തിരിച്ചേകുക
ഭൂമിയിൽ
.
പൂക്കൾ
കായുകളാവട്ടെ
,
പാകമാകട്ടെ
വിത്തുകൾ
.
വിത്തുപൊട്ടി
മുളയ്ക്കട്ടെ
വളരട്ടെ
തളിർപ്പുകൾ
.
ഇതേ
ചക്രം
കറുങ്ങുമ്പോ
-
ളതേ
നമ്മുടെ
ധന്യത
!
ലയിക്കാം
പിന്നെ
യാത്മാവാ
-
യാകാശത്തിൻ
പ്രശാന്തിയിൽ
!
ആകാശം
തറവാടാണു്
ഐശ്വര്യാനന്ദസാഗരം
!
അനാദ്യന്ത
പ്രവാഹത്തിൻ
കണമായ്
പുതുവത്സരം
ഉദിച്ചുനിൽക്കെയർത്ഥിക്കാം
പൂക്കളാകട്ടെ
നാളുകൾ
.
നന്മ
തൻപുണ്യമേവർക്കു
-
മാശംസിക്കാം
പരസ്പരം
!
----*----010116
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ