2012 ഒക്‌ടോബർ 24, ബുധനാഴ്‌ച

പ്രണയകാലം

പനിനീറ്‌ പുഷ്പം വിരിഞ്ഞ കാലം
പരസ്പര മിഴിയി, ലുണറ്ന്നു നമ്മള്‍!
പ്രണയ വനിയിലൊ,രമൃത നൂലിനാല്‍‌
ഹൃദയങ്ങ, ളൊന്നായ്, കൊരുത്തു നമ്മൾ!

ഒരു നേരം കാണാതിരുന്നു, വെങ്കി-
ലൊരുയുഗ, വേനല്‍‌ പടറ്ന്ന പോലെ
പരിധിയി, ലില്ലെന്ന നാദം കിലുങ്ങിയാല്‍‌,
കരളിന്റെ കമ്പി മുറിഞ്ഞ പോലെ!

കേവലം കൌമാര ഭൂതിയെന്നോ, നിങ്ങള്‍‌
കളിയാക്കുന്നൂ, നരവീണ കുട്ടികള്‍!
ആയിരം കൌമാര ജന്മം കഴിഞ്ഞാലു-
മണയില്ല ഞങ്ങടെ പ്രേമ സൂര്യന്‍‌!
ഒരുവാനി, ലൊരുതരുവി.ലൊരേ, ചില്ലയി-
ലൂയലാടും ഞങ്ങള്‍ കല്പ കാലം!

                            ----*----

2012 ഒക്‌ടോബർ 14, ഞായറാഴ്‌ച

പ്രവാസിയുടെ ആത്മഗതം

തെളിനീ, രരുവിയി, ലോണ നിലാവിന്‍‌
കുളിരും ചേറ്,ന്നൊരു കുളിയുടെ സുഖമേ,
ഇനി,നാ, മെവിടെക്കാണും; ക്യൂവില്‍‌- 
കുപ്പിയു,മായ്, നില്‍പ്പാ, ണിവനിപ്പോള്‍‌!

എല്ലാം വെടി; ഞ്ഞേതോ പ്രാചീന ഭാഗ്യവാന്‍‌
ചൊല്ലിയ സ്വറ്ഗ്ഗീയ ഭാവി തേടി, 
വന്നു വീണതീ, യഗ്നിപ്പടറ്പ്പിലെ 
വാഴ്വിന്‍‌ കുഴിയിലാ, ണാരോടു ചൊല്ലുവാന്‍‌!

അഞ്ചു നേരവും കിനാവു കാണുന്ന-
തിറ്റു കുളിറ്‌ജ്ജല സാന്ത്വന സ്പറ്ശനം
അക്കുളിറ്‌ മുദ്രയി,ലേഴേഴു മോക്ഷവും
ഭദ്രമാണെന്‍ പാവം സ്മരണയില്‍‌!
            ----*----
http://abrahammoozhoor.chathuram.blogpost